What is Dysphagia
എന്താണ് ഡിസ്ഫാജിയ?
- ഹൃദയാഘാതം, മസ്തിഷ്കരോഗങ്ങള്‍ പാര്‍ക്കിന്‍സണ്‍സ് രോഗം, മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ്, തലയ്ക്കും കഴുത്തിനും ശസ്ത്രക്രിയ എന്നിവ ഉള്‍പ്പെടെയുള്ള മസ്തിഷ്ക പരിക്കുകള്‍ക്ക് ശേഷമുള്ള സാധാരണ അവസ്ഥകളിലൊന്നാണ് ഡിസ്ഫാജിയ. വദനഗഹ്വരം, ശ്വാസനാളം, അന്നനാളം എന്നിവ ഉള്‍പ്പെടുന്ന സെന്‍സറിമോട്ടോര്‍ പ്രവര്‍ത്തനത്തിന്‍റെ കാര്യശേഷി കുറയുന്നുത് മൂലമാണ് ഇത് പ്രാഥമികമായി സംഭവിക്കുന്നത്. അതിനെത്തുടര്‍ന്ന്, ഇത്ഭ ക്ഷിക്കുന്നതിലുള്ള സുരക്ഷ, കാര്യക്ഷമത, ഗുണനിലവാരം എന്നിവ കുറയ്ക്കുന്നു.
ഡിസ്ഫാജിയയുടെ ഗുരുതരമായ അനന്തരഫലമാണ് ആസ്പിരേഷന്‍, അതുകൊണ്ട് ഭക്ഷണവും ദ്രാവകങ്ങളും വായുമാര്‍ഗത്തിലേക്ക് പ്രവേശിക്കുകയും, ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യാം. ഇത് ശരിയായി ചികിത്സിച്ചില്ലെങ്കില്‍, ആസ്പിരേഷന്‍ ഗുരുതരമായ മെഡിക്കല്‍ അവസ്ഥയായ ന്യുമോണിയയ്ക്ക് കാരണമാകും, ഇത് പലപ്പോഴും പ്രായമായ വ്യക്തികളില്‍ മരണത്തില്‍ കലാശിക്കുന്നു. പോഷകാഹാരക്കുറവ്, നിര്‍ജ്ജലീകരണം, ശരീരഭാരം കുറയുക, വര്‍ദ്ധിച്ച ആശുപത്രിവാസം, പുനരധിവാസ സാധ്യതകുറയുക, വിഷാദം, സാമൂഹിക ഒറ്റപ്പെടല്‍ എന്നിവയാണ് യഥാസമയം ഡിസ്ഫാജിയയുടെ ചികിത്സയക്ക് വിധേയമാകാത്തതിന്‍റെ ഗുരുതരമായ സങ്കീര്‍ണതകള്‍. ഇത് ജീവിത നിലവാരം കുറയ്ക്കുന്നതിന് കാരണമാകുന്നു.

