Symptoms of Dysphagia
ഡിസ്ഫാജിയയുടെ ലക്ഷണങ്ങള്‍
- ഭക്ഷണം കഴിക്കുമ്പോഴോ, കുടിക്കുമ്പോഴോ ചുമയോ ശ്വാസമുട്ടലോ അനുഭവപ്പെടുന്നു.
- കട്ടിയായ ഭക്ഷണം ചവയ്ക്കുന്നതില്‍ ബുദ്ധിമുട്ട്.
- ഭക്ഷണം ചവയ്ക്കുന്നതിന് കൂടതുല്‍ സമയം എടുുക അല്ലെങ്കില്‍ കാര്യക്ഷമത ഇല്ലാത്ത ച്യൂയിംഗ് (ചവയ്ക്കല്‍).
- ഭക്ഷണം വായില്‍ അല്ലെങ്കില്‍ തൊണ്ടയില്‍ പറ്റിപ്പിടിച്ചിരിക്കുന്നതായി തോന്നുന്നു.
- വിഴുങ്ങിയതിനുശേഷം വായില്‍ അല്ലെങ്കില്‍ തൊണ്ടയില്‍ അവശേഷിക്കുന്ന ഭക്ഷണ അവശിഷ്ടം.
- കഴിച്ചതിനുശേഷം അല്ലെങ്കില്‍ കുടിച്ചതിനുശേഷം നനഞ്ഞ ശബ്ദത്തോടെ സംസാരിക്കുന്നു(തൊണ്ടയിലെ ദ്രാവക അല്ലെങ്കില്‍ മ്യൂക്കസ് സാന്നിധ്യം അടയാളപ്പെടുത്തിയ ശബ്ദ നിലവാരം).
- വായയിലെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ട്.
- ഭക്ഷണം കഴിക്കുമ്പോഴോ, കുടിക്കുമ്പോഴോ പതിവായി തൊണ്ട ശുദ്ധീകരിക്കുന്നു.
- ഭക്ഷണം നിരസിക്കുന്നു.
- ശരീര ഭാരം കുറയല്‍ അല്ലെങ്കില്‍ അപര്യാപ്തമായ ശരീരഭാരം.
- ന്യുമോണിയ അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ പതിവായി സംഭവിക്കുന്നത്; രണ്ടും നിശബ്ദ ആസ്പിരേഷന്‍റെ പ്രധാന ലക്ഷണങ്ങളാണ്.
മസ്തിഷ്ക ക്ഷതത്തിന് ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും പ്രകടിപ്പിക്കുന്നുവെങ്കില്‍, ദയവായി ഭക്ഷണം കഴിക്കുന്നതിലെ ബുദ്ധിമുട്ടിന് ഒരു മെഡിക്കല്‍വിലയിരുത്തല്‍ തേടുക.
(Dated Jan 3, 2020)

