Dysphagia Treatment
ഡിസ്ഫാജിയ ചികിത്സ
ഭക്ഷണം/ദ്രാവക ഉപഭോഗത്തിന്‍റെ സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കുമുള്ള ഒരു ചികിത്സ പദ്ധതിയില്‍ ഇനിപ്പറയുന്നവ ഉള്‍പ്പെടുന്നു:
- ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് രോഗിയെയും പരിചാരകരെയും ബോധവല്‍ക്കരിക്കുക, ശുപാര്‍ശചെയ്യുന്ന ചികിത്സാ പദ്ധതിക്ക് അനുസൃതമായി പ്രവര്‍ത്തിക്കുക, എന്നിവ താഴെ പറയുന്നവയില്‍ ഉള്‍പ്പെടുന്നത്:
- പുനരധിവാസവിഴുങ്ങല്‍ വ്യായാമങ്ങള്‍, സെന്‍സറിമോട്ടോര്‍ പ്രവര്‍തനങ്ങല്‍ വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രങ്ങള്‍, പകരമായ വ്യായാമങ്ങള്‍, വിഴുങ്ങലിന്‍റെ സുരക്ഷയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ഭക്ഷണം കഴിക്കുന്ന രീതികള്‍ പരിഷ്കരിക്കുക എന്നിവ ഉള്‍പ്പെടുന്ന വ്യത്യസ്ത തെറാപ്പി ടെക്നിക്കുകളുടെ സംയോജനം.
- വിഴുങ്ങുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ വെളിച്ചത്തില്‍ ഭക്ഷണ
വൈവിധ്യവും വലുപ്പവും ഘടനയും തുടര്‍ച്ചയായി നിയന്ത്രിക്കുന്നതിനുള്ള ഭക്ഷണ പദ്ധതിയിലെ മാറ്റങ്ങള്‍. - വായയുടെയും ദന്തത്തിന്‍റെയും ഉചിതമായ പരിചരണം.
- ശ്വാസനാളത്തിന്‍റെ മുകള്‍ ഭാഗത്ത് ഉണ്ടാകുന്ന അണുബാദയ്ക്കുള്ള നിരീക്ഷണം.
- പോഷകാഹാരവും ജലാംശവും ശരിയായി ലഭിക്കുന്നതിന് ഇതര മാര്‍ഗ്ഗങ്ങള്‍ക്കായുള്ള ശുപാര്‍ശകള്‍ (നാസോഗാസ്ട്രിക് (എന്‍ജി) അല്ലെങ്കില്‍ ഗ്യാസ്ട്രോസ്റ്റമി (ജി) ട്യൂബുകള്‍).
- ഒരു രോഗിക്ക് വായിലൂടെ വിഴുങ്ങാനുള്ള കഴിവ് വികസിപ്പിക്കുന്നതുവരെ എന്‍ജി ട്യൂബ് ഭക്ഷണക്രമം (മൂക്കിലൂടെ വയറ്റിലേക്ക്) ഒരു താല്‍ക്കാലിക നടപടിയായി നിര്‍ദ്ദേശിക്കുന്നു.
- വിഴുങ്ങുന്ന വൈകല്യത്തിന്‍റെ ഗുരുതരമായ കേസുകളില്‍ ജി ട്യൂബ ്ഭക്ഷണക്രമം (അടിവയറ്റിലെ ഒരു തുളയിലൂടെ അകത്തേക്ക്) ശുപാര്‍ശ ചെയ്യുന്നു. വിഴുങ്ങല്‍ മെച്ചപ്പെട്ടുകഴിഞ്ഞാല്‍, ഈ ട്യൂബ് എളുപ്പത്തില്‍ നീക്കം ചെയ്യപ്പെടും.
(Dated Jan 3, 2020)

