Primary Progressive Aphasia
പ്രൈമറി പ്രോഗ്രസീവ് അഫെസിയ
What is Primary Progressive Aphasia?
എന്താണ ്പ്രൈമറി പ്രോഗ്രസീവ് അഫെസിയ?
ഭാഷയുടെ പുരോഗമന വൈകല്യമാണ് പ്രൈമറി പ്രോഗ്രസീവ് അഫെസിയ (പി.പി.എ). സൂക്ഷ്മമായ അപചയപരമായ വൈജ്ഞാനിക മാറ്റങ്ങളോടെയാണ് ഇത് ആരംഭിക്കുന്നത്. തുടക്കത്തില്‍, ഭൂരിഭാഗം രോഗികളും സാധാരണ മാനസിക (ശ്രദ്ധ, ഓര്‍മ്മശക്തി, യുക്തി, ചിന്ത) പ്രവര്‍ത്തനങ്ങള്‍ക്ക് സമീപം പ്രകടമാക്കുന്നു. അവരുടെ ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള കഴിവ് അവര്‍ സംരക്ഷിക്കുന്നു. പൊതുവായ വാക്കുകള്‍ ഓര്‍ക്കുന്നതിനോ സംസാരിക്കുന്നതിനോ ഉള്ള ബുദ്ദിമുട്ടാണ് പി.പി.എ യുടെ ആദ്യ ഭാഷാ അടയാളങ്ങള്‍. അവസ്ഥ പുരോഗമിക്കുമ്പോള്‍ മാനസിക പ്രവര്‍ത്തനങ്ങള്‍ കുറയുകയും, രോഗികള്‍ക്ക് ഭാഷ ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഒടുവില്‍ സംസാരശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. സാധാരണയായി, 55-65 വയസ്സിന് താഴെയുള്ള വ്യക്തികളില്‍ പി.പി.എ ഉയര്‍ന്നുവരുന്നു.
പി.പി.എ ഉള്ള രോഗികള്‍ക്ക് ഈ ലക്ഷണങ്ങളില്‍ ഒന്നോ അതിലധികമോ കാണിക്കാം.
- പതുക്കെ ഉച്ചരിക്കുന്ന സംസാരം, അതിന്നാല്‍ സംസാരത്തിന്‍റെ അളവ് കുറയുന്നു.
- വാക്കുകളും ആളുകളുടെ പേരുകളും ഓര്‍മ്മിക്കുന്നതില്‍ ബുദ്ധിമുട്ട.്
- സംസാരിക്കുന്നതിലും മനസ്സിലാക്കുന്നതിലും ക്രമേണ വര്‍ദ്ധിക്കുന്ന ബുദ്ധിമുട്ട്.
- ലളിതമായ രേഖാമൂലമുള്ള വിവരങ്ങള്‍ എഴുതുന്നതിലും മനസ്സിലാക്കുന്നതിലും പ്രശ്നങ്ങള്‍.
പി.പി.എ യുടെ ഒരൊറ്റ കാരണം കണ്ടുപിടിച്ചിട്ടില്ല. ഫ്രോണ്ടല്‍ - ടൈംപോറല്‍ - ലിംബിക്ഡീജനറേഷന്‍, അല്‍ഷിമേഴ്സ് രോഗം തുടങ്ങിയ ചിലതരം ഡിമെന്‍ഷ്യ (മേധാക്ഷയം) ഉള്‍പ്പെടെ വിവിധ തലച്ചോറിലെ അസാദാരണതകള്‍ പി.പി.എയുടെ കൂടെ കണ്ടെത്തിട്ടുണ്ട്.

