Stroke Treatment
സ്ട്രോക്ക് ചികിത്സ
സ്ട്രോക്ക് ചികിത്സയില്‍ വലിയ പുരോഗമനം നടക്കുന്നുണ്ട്.
പക്ഷാഘാതത്തിന്‍റെ പ്രഭാവങ്ങളെ നിയന്ത്രിക്കാന്‍ നിരവധി ഫലപ്രദമായ മരുന്നുകളും ശസ്ത്രക്രിയാരീതികളും ഇപ്പോള്‍ നിലവില്‍ ഉണ്ട്. എന്നിരുന്നാലും ഈ ചികിത്സകളുടെ ഫലപ്രാപ്തി സ്ട്രോക്കിന് ശേഷം എത്രയും വേഗം ഒരു രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മൂന്ന് പ്രധാന ചികിത്സകള്‍ ഇവയാണ്.
- ടിഷ്യൂ പ്ലാസ്മിനോജെന്‍ ആക്റ്റിവേറ്റര്‍ (ഒരു മരുന്ന്)
- മെര്‍സി റീട്രൈവല്‍ സിസ്റ്റം (ഒരു ഉപകരണം)
- പെനുംബ്ര സിസ്റ്റം (ഒരു ഉപകരണം)
ടിഷ്യൂ പ്ലാസ്മിനോജെന്‍ ആക്റ്റിവേറ്റര്‍ (ടി.പി.എ) ഒരു മരുന്നാണ്, ഇത് മൂന്ന് മുതല്‍ ആറ് മണിക്കൂറിനുള്ളില്‍ നല്‍കിയാല്‍, രക്തകട്ട അലിയിക്കുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം പുന:സ്ഥാപിക്കാന്‍ സഹായിക്കും. ഒരു വയര്‍ ഉപയോഗിച്ച് രക്തക്കട്ട ശേഖരിക്കുകയും, നീക്കം ചെയ്യുന്നതിനും ഉള്ള ഉപകരണമാണ് മെര്‍സി സിസ്റ്റം. സക്ഷന്‍ ഉപയോഗിച്ച് കട്ട വീണ്ടെടുക്കുകയും തലച്ചാറിലേക്കുള്ള രക്തയോട്ടം പുനസ്ഥാപിക്കുന്ന ഒരു ഉപാധി കൂടിയാണ് പെനുംബ്ര സിസ്റ്റം.

