Job Search Support Letter
അഫെസിയ ആന്‍ഡ് സ്ട്രോക്ക് അസോസിയേഷന്‍ ഓഫ് ഇന്ത്യ
ജോലിക്കായുള്ള അന്വേഷണം പിന്തുണക്കുന്നതിനായുള്ള കത്ത്
സര്‍,
അഫെസിയ ആന്‍റ് സ്ട്രോക്ക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സന്നദ്ധപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പക്ഷാഘാതം (സ്ട്രോക്ക്) സംഭവിച്ച ഈ രോഗിയെയോ അവന്‍റെ /അവളുടെ പങ്കാളിയെയോ അനുയോജ്യമായ ജോലിക്കായി പരിഗണിക്കുന്നതിന് നിങ്ങളുടെ സഹായം തേടുന്നതിനാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്.
മുതിര്‍ന്നവരില്‍ കാണുന്ന വൈകല്യങ്ങളിലെ ഒരു പ്രധാന കാരണമായ പക്ഷാഘാതം രോഗിയുടെ സംസാരം, വായന, എഴുത്ത്, മനസ്സിലാക്കാനുള്ള കഴിവ് എന്നിവയെ ബാധിക്കുന്നു. കൂടാതെ, നടത്തം, കാഴ്ച എന്നിവ പോലുള്ള ശാരീരിക ശേഷികളെയും പക്ഷാഘാതം ബാധിച്ചേക്കാം. പ്രാഥമിക വരുമാനക്കാരനെ ആണ് സ്ട്രോക് ബാധിച്ചതെങ്കില്‍ അത് ഒരു കുടുംബത്തിന് വിനാശകരമായിരിക്കും. എന്നിരുന്നാലും, മിക്ക സ്ട്രോക്ക് രോഗികളും അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാډാരാണ്. കൂടാതെ, അവര്‍ക്ക് വിവേചന ശക്തിയും ഉണ്ട്. അവരുടെ ശാരീരിക ശേഷിക്കനുസരിച്ചുള്ള ജോലികള്‍, പതിവായി ചെയ്യുന്ന ജോലികളുടെ ഉത്തരവാദിത്തങ്ങള്‍ എന്നിവ ഏല്‍പ്പിക്കുകയാണെങ്കില്‍ അവര്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാനും സംഭാവന നല്‍കാനും കഴിയും.
പ്രായമായവരോടും, ഭിന്നശേഷിക്കാരോടും, സഹായം വേണ്ടവരോടും ഉള്ള പെരുമാറ്റം നമ്മുടെ ധാര്‍മ്മിക ശക്തിയെ മാത്രമല്ല, നമ്മുടെ സംസ്കാരത്തിന്‍റെ സ്വഭാവത്തെയും പ്രതിഫലിപ്പിക്കുന്നു.
ഈ കുറിപ്പുമായി എത്തുന്ന അനുയോജ്യമായ ഏതെങ്കിലും സ്ട്രോക്ക് രോഗിയെയോ/പകരമായി ഇവരുടെ ജീവിത പങ്കാളിയെയോ ജോലിക്കായി എടുക്കുന്നത് പരിഗണിക്കാം.
നിങ്ങളുടെ പിന്തുണ ഈ കുടുംബത്തിന്‍റെ അന്തസ്സ് സംരക്ഷിക്കാനും അവരെ സ്വന്തം കാലില്‍ നില്‍ക്കാനും സഹായിക്കും.
മികച്ച ആശംസകളോടെ,
ആത്മാര്‍ത്ഥയോടെ,
സുഭാഷ് സി.ഭട്നാഗര്‍. പി.എച്ച്.ഡി. CCC-SLP
subhash.bhatnagar@mu.edu

