Dysphagia Evaluation
ഡിസ്ഫാജിയയെ എങ്ങനെ വിലയിരുത്താം?
മൂല്യനിര്‍ണ്ണയത്തില്‍ സാധാരണയായി മെഡിക്കല്‍ പ്രൊഫഷണലുകളുടെ ഒരു സംഘം ഉള്‍പ്പെടുന്നു (സ്പീച്ച് - ലാംഗ്വോജ് പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഓട്ടോളറിംഗോളജിസ്റ്റ്, ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ്, ഫിസിഷ്യന്‍, നഴ്സ്, ന്യൂട്രീഷ്യനിസ്റ്റ്/ഡയറ്റീഷ്യന്‍). ഭക്ഷണം/ദ്രാവക ഉപഭോഗത്തിന്‍റെ സുരക്ഷയും കാര്യക്ഷമതയും വിലയിരുത്തുന്നതിനായി ഏറ്റെടുക്കുന്ന വിലയിരുത്തലില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു.
- ബെഡ്സൈഡ് ക്ലിനിക്കല്‍ സ്വാലോ എക്സാമിനേഷന്‍ (സി.എസ്.ഇ) പ്രോട്ടോക്കോളുകളുടെ മൂല്യനിര്‍ണ്ണയം
- വസ്തുനിഷ്ഠമായ വിലയിരുത്തല്‍
- വീഡിയോ-ഫ്ളൂറോസ്കോപ്പിക് സ്വാലോ സ്റ്റഡി (വി.എഫ്.എസ്.എസ്;
വിഴുങ്ങുമ്പോള്‍ വായയും തൊണ്ടയും കാണാന്നുള്ള എക്സ്റേ സാങ്കേതികത).. - വിഴുങ്ങുന്നതിന്‍റെ കാര്യപ്രദമായ വഴക്കമുള്ള എന്‍ഡോസ്കോപ്പിക് വിലയിരുത്തല്‍ (FEES എഫ്.ഇ.ഇ.എസ്); വിഴുങ്ങുമ്പോള്‍ തൊണ്ടയുടെ ഭാഗങ്ങള്‍ കാണുന്നതിന് മൂക്കിലൂടെ കനംകുറഞ്ഞ വഴക്കമുള്ള ഉപകരണം ഉള്‍പ്പെടുന്ന ഒരു സാങ്കേതികത).
- വീഡിയോ-ഫ്ളൂറോസ്കോപ്പിക് സ്വാലോ സ്റ്റഡി (വി.എഫ്.എസ്.എസ്;
ഈ വിലയിരുത്തലുകള്‍ നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്നവ:
- വിഴുങ്ങുന്നതിലുള്ള പ്രവര്‍ത്തനപരമായ വൈകല്യങ്ങള്‍
- ശ്വാസനാളത്തില്‍ പ്രവേശിക്കുന്ന അല്ലെങ്കില്‍ ശ്വാസനാളത്തില്‍ പ്രവേശിക്കാന്‍ അപകടസാധ്യതയുള്ള ഭക്ഷണങ്ങള്‍
- രോഗികള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഭക്ഷണം
- ഒരു സമയത്ത് എടുക്കേണ്ട അനുയോജ്യമായ ഭക്ഷണത്തിന്‍റെ അളവ് (ബോളസ് വലുപ്പം)
- ഭക്ഷണ സമയങ്ങളില്‍ വിഴുങ്ങുന്നതിന്‍റെ സുരക്ഷയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ വിഴുങ്ങല്‍ രീതികള്‍/വ്യായാമങ്ങള്‍.
- ഭക്ഷണം കഴിക്കുന്നതിന് സുരക്ഷിതമായ രീതി.
- വിഴുങ്ങുമ്പോള്‍ വായുമാര്‍ഗ്ഗതിന്‍റെ പരിരക്ഷണം മെച്ചപ്പെടുത്തുന്നതിനായി തല/കഴുത്ത് സ്ഥാനങ്ങളില്‍ പരിഹാര മാറ്റങ്ങള്‍ വരുത്തുക.
- വിഴുങ്ങല്‍ പ്രവര്‍ത്തനം പുനസ്ഥാപിക്കുന്നതിനുള്ള പുനരധിവാസ വിഴുങ്ങല്‍ വ്യായാമങ്ങള്‍ (ശക്തിയും കൂടാതെ/അല്ലെങ്കില്‍ നൈപുണ്യവും അടിസ്ഥാനമാക്കിയുള്ളത്)
(Dated Jan 3, 2020)

