Patient Safety
രോഗിയുടെ സുരക്ഷ
SUGGESTIONS FOR SAFETY IN THE HOUSE
വീട്ടിലെ സുരക്ഷിതത്വത്തിനുള്ള നിര്ദ്ദേശങ്ങള്
താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ രോഗിയുടെ വീട്ടിലുള്ള സുരക്ഷിതത്വം മെച്ചപ്പെടുത്താനും സ്വയം പരിചരണത്തില്‍ അവന്‍റെ / അവളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുവാനാണ് നല്‍കിയിരിക്കുന്നത്.
രോഗിയുടെ ക്ഷേമം :
- രോഗിക്ക് ആവശ്യമുള്ളപ്പോള്‍ സഹായം തേടാന്‍ ഒരു മണി (ബെല്‍) നല്‍കുക.
- പ്രധാനപ്പെട്ടതും അടിയന്തിരവുമായ ഫോണ്‍ നമ്പറുകള്‍ ടെലിഫോണില്‍ പ്രോഗ്രാം ചെയ്യുക അല്ലെങ്കില്‍ ഫോണിന് സമീപം സൂക്ഷിക്കുക.
- രോഗി തനിച്ചാണ് താമസിക്കുന്നതെങ്കില്‍, ദിവസത്തില്‍ ഒരിക്കലെങ്കിലും ആരെങ്കിലും സന്ദര്‍ശിക്കാനോ വിളിക്കാനോ ക്രമീകരിക്കുക.
ഗാര്‍ഹിക പരിസ്ഥിതി :
- രോഗി നടക്കുന്ന സ്ഥലങ്ങളില്‍ ഹാന്‍ഡ്റെയിലുകള്‍ സ്ഥാപിക്കുക അല്ലെങ്കില്‍ മറ്റെന്തെങ്കിലും സഹായം ക്രമീകരിക്കുക. ഈ രീതിയിലുള്ള സഹായം രോഗിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കും.
- വീഴുന്നത് തടയാനും, രോഗിക്ക് വീട്ടില്‍ സ്വതന്ത്രമായി സഞ്ചരിക്കാനും, വാതിലിന്‍റെ പടി, പരവതാനികള്‍ (കാര്‍പെറ്റ്), ഫര്‍ണീച്ചറുകള്‍ എന്നിവ നീക്കം ചെയ്യുക.
- ആകസ്മികമായ വീഴ്ചകള്‍ തടയാന്‍ വീടിനുള്ളില്‍ രോഗിയോട് റബ്ബര്‍ സോളുകള്‍ ഉള്ള ഷൂ ധരിക്കാന്‍ ആവശ്യപെടുക.
അടുക്കള പരിസ്ഥിതി :
- രോഗിക്ക് എളുപ്പത്തില്‍ എത്താന്‍ പറ്റുന്ന ഉയരത്തില്‍ അടുക്കള പാദകം സ്ഥാപിക്കുക.
- നീളവും വീതിയുമുള്ള പിടികളുള്ള പാചക പാത്രങ്ങള്‍ ഉപയോഗിക്കുക. ഭക്ഷണം വീഴാതിരിക്കാന്‍ കഴിവതും വക്കുള്ള പാത്രത്തില്‍ ഭക്ഷണം വിളമ്പുക.
- പാചകം ചെയ്യുമ്പോള്‍ രോഗി നൈലോണ്‍ വസ്ത്രങ്ങളോ അല്ലെങ്കില്‍ നീളമുള്ള കൈകള്‍ ഉള്ള വസ്ത്രങ്ങളോ ധരിക്കരുത്. അടുപ്പിനടുത്ത് വരുമ്പോള്‍ ഇവയ്ക്ക് തീ പിടിക്കാം.
- കണം കൈ(റിസ്റ്റ്) ഉപയോഗിച്ച് തുറക്കുവാനോ അടുക്കുവാനോ കഴിയുന്ന പൈപ്പുകള്‍ അടുക്കളയിലെ സിങ്കില്‍ സ്ഥാപിക്കുക.
കുളിമുറി പരിസ്ഥിതി :
- ഒരിക്കലും അകത്തു നിന്ന് വാതില്‍ പൂട്ടാന്‍ രോഗിയെ അനുവദിക്കരുത്.
- ആക്സ്മികമായ വീഴ്ചകള്‍ തടയാന്‍ ബാത്റൂമില്‍ റബ്ബര്‍ മാറ്റ് ഇടുക. എന്നിട്ട് രോഗിയെ റബ്ബര്‍ സോളുകളുള്ള ഷൂ ധരിപ്പിക്കുക.
- രോഗി കുളിക്കുമ്പോള്‍ സോപ്പ് വീഴാതിരിക്കാന്‍ ഷവറിലോ പൈപ്പിലോ ചരട് കൊണ്ട് സോപ്പ് കെട്ടുക.
- സുഖപ്രദമായി ഇരിക്കുവാനായി ബലമുള്ള ഒരു സ്റ്റൂള്‍ ഇരിപ്പിടത്തിനായി കുളിമുറിയില്‍ വയ്ക്കുക.
- സാധ്യമെങ്കില്‍, ഒരു ഷവര്‍ ജലധാര സ്ഥാപിക്കുക. ഇത് രോഗിയെ നിന്നുകൊണ്ട് കുളിക്കാന്‍ സഹായിക്കും.
- ഒരു പാശ്ചാത്യ ശൈലിയിലുള്ള ടോയ്ലറ്റ് ഉപയോഗിക്കുക, അല്ലെങ്കില്‍ ഒരു പരിഷ്കരിച്ച കസേര ഉപയോഗിക്കുക.

