Stroke Risk Factors
സ്ട്രോക്ക് അപകടസാധ്യത ഘടകങ്ങള്‍
പ്രായം, ലിംഗഭേദം, ശരീര തരം, എന്നിവ പരിഗണിക്കാതെ ആരെയും സ്ട്രോക്ക് ബാധിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന രക്ത കൊളസ്ട്രോള്‍, ഡയബെറ്റീസ് (പ്രമേഹം) പുകവലി, പക്ഷാഘാതത്തിന്‍റെ കുടുംബ ചരിത്രം എന്നിവ ഉള്‍പ്പെടെ ചില അപകടസാധ്യത ഘടകങ്ങള്‍ ഉണ്ടെങ്കില്‍ ഒരാള്‍ക്ക് പക്ഷാഘാതത്തിനുള്ള സാധ്യത വര്‍ധിക്കുന്നു. പക്ഷാഘാതത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നിങ്ങളുടെ ഡോക്ടറുമായി പക്ഷാഘാതം ബന്ധപ്പെട്ട നിങ്ങളുടെ വ്യക്തിപരമായ അപകടസാധ്യത ഘടകങ്ങള്‍ പരിശോധിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക എന്നതാണ്.
പക്ഷാഘാതത്തിന് രണ്ടു അപകട ഘടകങ്ങളുണ്ട് : നിയന്ത്രിക്കാവുന്നതും, നിയന്ത്രിക്കാനാവാത്തതും. പേര് സൂചിപ്പിക്കുന്നത് പോലെ, ജീവിതശൈലി മാറ്റങ്ങളും മെഡിക്കല്‍ ചികിത്സകളും ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന അപകടസാധ്യതകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും.
നിയന്ത്രിക്കാവുന്ന അപകട ഘടകങ്ങള്‍
- ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
- ഹൃദയരോഗങ്ങള്‍
- പ്രമേഹം
- ആര്‍ട്ടീരിയോസ്ക്ളീറോസിസ്
- ഉയര്‍ന്ന അളവില്‍ ഉള്ള കൊളസ്ട്രോള്‍
- ശാരീരിക നിഷ്ക്രിയത്വം (ജീവിതശൈലിയുമായി ബന്ധപ്പെട്ട അപകടസാധ്യത)
- പുകവലി, മദ്യപാനം (ജീവിതശൈലി സംബന്ധമായ അപകടസാധ്യത)
നിയന്ത്രിക്കാനാവാത്ത അപകട ഘടകങ്ങള്‍
- പ്രായം
- ലിംഗഭേദം
- വംശം
- കുടുംബ ചരിത്രം
- മുന്‍പ് ഉണ്ടായിട്ടുള്ള പക്ഷാഘാതം (സ്ട്രോക്ക്)

