Importance of early treatment
നേരത്തെ ചികിത്സ തേടുന്നതിന്‍റെ പ്രാധാന്യം
ബാധിക്കപ്പെട്ട തലച്ചോറിലെ എല്ലാ കോശങ്ങളും സ്ട്രോക്കിന് ശേഷം നശിക്കില്ല. ഓക്സിജന്‍റെ അഭാവം ആദ്യം ബാധിക്കുന്നത് ഇന്‍ഫ്രാക്റ്റിന്‍റെ മധ്യഭാഗത്തുള്ള കോശങ്ങളെ മാത്രമാണ് ("കോര്‍" എന്ന് വിളിക്കുന്നു). "കോര്‍" ഇന്‍ഫ്രാക്റ്റിന് ചുറ്റുമുള്ള പ്രദേശം "ഇസ്കെമിക് പെനുംബ്ര" ആണ്, അതില്‍ അലസ നാഡികോശങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ കോശങ്ങള്‍ നിശബ്ദമായിരിക്കാം, പക്ഷേ അവ നശിച്ചിട്ടില്ല. അവ പ്രവര്‍ത്തിക്കാന്‍ പ്രാപ്തി ഉള്ളതാണ്. ഈ നാഡികോശങ്ങള്‍ ഏതെങ്കിലും അനുബന്ധ കൊളാറ്ററല്‍ രക്തചംക്രമണത്തിന്‍റെ അഭാവത്തില്‍ 20 മിനിറ്റ് വരെയും ഒരു പരിധിവരെ ഇത്തര വാസ്കൂലറൈസേഷന്‍ ലഭ്യമാകുമ്പോള്‍ 6-8 മണിക്കൂര്‍ വരെയും പ്രവര്‍ത്തിക്കുന്നു. സ്ട്രോക്ക് വന്ന ഉടനെയുള്ള സമയം വളരെ ചികിത്സാപ്രാധാന്യം ഉള്ളതാണ്. എന്തെന്നാല്‍ നിയന്ത്രിത കാലയളവില്‍ രക്തചംക്രമണം പുനസഥാപിക്കാന്‍ സാധിച്ചാല്‍ പക്ഷാഘാതം മൂലം ഉണ്ടാകുന്ന പ്രഭാവങ്ങള്‍ കുറയ്ക്കുന്നു. അതിനാല്‍, ഒരു സ്ട്രോക്ക് രോഗിയെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കണം. ഒരു സവിശേഷമായ പരിചരണം ലഭിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. ഇത് സ്ട്രോക്ക് വഷളാകുന്നത് തടയുന്നതിനും പ്രവര്‍ത്തനങ്ങളുടെ മികച്ച ഫലം പ്രോത്സാഹിപ്പിക്കുന്നതിനും അതിപ്രാധാന്യമാണ്.

