Don’ts
ചെയ്യരുത്
What Should the Family Avoid Doing?
കുടുംബം എന്തൊക്കെ കാര്യങ്ങള്‍ ഒഴിവാക്കണം
- രോഗിയോട് സഹതപിക്കരുത്. സഹതപിക്കുന്നത് രോഗിയുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
- രോഗി ആവശ്യപ്പെടുന്നത് വരെ രോഗിക്ക് വേണ്ടി സംസാരിക്കുകയോ സംസാരിക്കാന്‍ സന്നദ്ധമാവുകയോ ചെയ്യരുത്.
- നിങ്ങള്‍ക്ക് ഉടനടി പ്രതികരണം നേടാന്‍ കഴിയുന്നില്ലെങ്കില്‍ രോഗിക്ക് ഒരു വാക്ക് ഉടനടി നല്‍കരുത്. രോഗിയുടെ നിരാശ കുറയ്ക്കുന്നതിന് മാത്രം ഒരു വാക്ക് നല്‍കുക.
- രോഗിക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യാന്‍ അവനോട്/ അവളോട് ആവശ്യപ്പെടരുത്.
- തെറ്റ് സംഭവിച്ചാല്‍ രോഗി ശരിയായ വാക്കോ വാക്യമോ സംസാരിക്കാന്‍ നിര്‍ബന്ധിക്കരുത്. അത്തരം നിര്‍ബന്ധം നിരാശയ്ക്ക് കാരണമാകും.
- ആശയ വിനിമയത്തില്‍ നിന്ന് രോഗിയെ നിരുത്സാഹപ്പെടുത്തരുത്. (സംസാരമായാലും, ആംഗ്യമായാലും, എഴുത്തായാലും).
- രോഗിയെ സുഖപ്പെടുത്തുമെന്ന തെറ്റായ പ്രതീക്ഷ നല്‍കരുത്.
- രോഗിയെ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകറ്റി നിര്‍ത്തരുത്.
- രോഗി കരഞ്ഞാല്‍ നിരുത്സാഹപ്പെടരുത്. കരച്ചില്‍ സ്വാഭാവിക പ്രകടനമാണ്.
- മറ്റുള്ളവരുമായി സംസാരക്കുമ്പോള്‍ രോഗിയെ അവഗണിക്കരുത്.

